പുല്ലൂർ അൽ ഇഹ്സാൻ ദർസ് വാർഷികവും ജീലാനി ആണ്ട് നേർച്ചയും സമാപിച്ചു
പുല്ലൂർ അൽ ഇഹ്സാൻ സുഫ്ഫ ദർസ് വാർഷികവും ജീലാനി ആണ്ട് നേർച്ചയും സമാപിച്ചു. ദർസ് വിദ്യാർത്ഥി സംഘടന ഐ. ഡി. എസ്. എയും മഹല്ല് കമ്മറ്റിയും സംയുക്തമായി സംഘടിപ്പിച്ച സമാപന സമ്മേളനം സമസ്ത കേന്ദ്ര മുശാവറാംഗം ശൈഖുന ഡോ. സി. കെ. അബ്ദുറഹ്മാൻ ഫൈസി അരിപ്ര ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പുല്ലൂർ ജുമാമസ്ജിദ് പരിസരത്ത് വെച്ച് സംഘടിപ്പിക്കപ്പെട്ട വാർഷിക സംഗമം ഇന്നലെ രാത്രി നടന്ന അന്നദാനത്തോടെ സമാപനം കുറിച്ചു. ഉസ്താദ് ഉമർ ബാഖവി മുസ്ലിയാരുടെ നേതൃത്വത്തിലുള്ള ദുആ മജ്ലിസ് സമ്മേളനത്തെ ഭക്തിസാന്ദ്രമാക്കി. വാർഷികത്തോടനുബന്ധിച്ച് ദർസ് വിദ്യാർത്ഥികളുടെ സർഗാത്മകമായ കഴിവുകൾ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തിൽ ഫെസ്റ്റ് സംഘടിപ്പിക്കുകയുണ്ടായി. വിദ്യാർത്ഥി സംഘടന ഐ. ഡി. എസ്. എക്ക് കീഴിലെ വാർഷികോപഹാരമായ സ്പന്ദനം മാസികയുടെ ആദ്യപതിപ്പ് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ ഫൈസൽ മേച്ചേരിക്ക് നൽകി പ്രകാശനകർമ്മം നിർവഹിച്ചു.
![]() |
| SPANDANAM MAGAZINE |
ബഹു. സമസ്ത ഫത്വവ കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സമസ്ത കേന്ദ്ര മുശാവറാഗം ശൈഖുന ഡോ. സി. കെ. അബ്ദുറഹ്മാൻ ഫൈസി അരിപ്രയെ വിദ്യാർത്ഥി സംഘടന ഉപഹാരം നൽകി ആദരിച്ചു. ദർസ് മുദരിസുമാരായ ഉസ്താദ് ഹാഫിസ് ഉബൈദ് ഫൈസി നെല്ലായ, ഉസ്താദ് അൽഫസ് ഫൈസി നിസാമി ചെറുകുളം, ഉസ്താദ് ഉബൈദ് ഫൈസി പാക്കണ എന്നിവരെ മഹല്ല് കമ്മിറ്റി അവാർഡ് ദാനം നൽകിയും അനുമോദിച്ചു. വിവിധ പ്രദേശങ്ങളിലെ ജനപങ്കാളിത്തം സംഗമത്തിന്റെ ജനശ്രദ്ധയാകർഷിക്കുന്നതിന് കാരണമായി.
മഹല്ല് സെക്രട്ടറി സുലൈമാൻ ഹാജി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ശൈഖുന ഡോ. സി. കെ. അബ്ദുറഹ്മാൻ ഫൈസി അരിപ്ര ഉദ്ബോധനം നടത്തി. ഉസ്താദ് ഒ. ടി മുസ്തഫ ഫൈസി മുഖ്യപ്രഭാഷണം നിർവഹിച്ചു. ശാഹുൽ ഹമീദ് അൻവരി, അൻവർ ഹുദവി എന്നിവർ ആശംസാഭാഷണവും നടത്തി. ഉസ്താദ് ഹാഫിസ് ഉബൈദ് ഫൈസി നെല്ലായ സ്വാഗതവും ഉസ്താദ് ഉബൈദ് ഫൈസി പാക്കണ നന്ദിയും പറഞ്ഞ സംഗമത്തിന് മഹല്ല് ഭാരവാഹികൾ സംബന്ധിച്ചു.
