പുല്ലൂർ അൽ ഇഹ്‌സാൻ ദർസ് വെബ്സൈറ്റ് ലോഞ്ച് ചെയ്തു

പുല്ലൂർ അൽ ഇഹ്‌സാൻ സുഫ്ഫ ദർസിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് ലോഞ്ച് ചെയ്തു. ദർസ് വാർഷിക ചടങ്ങിൽ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിൽ വെച്ച് ശൈഖുന ഡോ. സി. കെ. അബ്ദുറഹ്മാൻ ഫൈസി അരിപ്രയാണ് വെബ്സൈറ്റ് ലോഞ്ച് കർമ്മം നിർവഹിച്ചത്.
ദർസ് വിദ്യാർത്ഥി യൂണിയൻ ഐ. ഡി. എസ്. എ സെക്രട്ടറി ഹാഫിസ് അൻഫിദ് പൊന്നാനിയാണ് വെബ്സൈറ്റ് നിർമിച്ചത്. നൂതനകാലത്തെ ഡിജിറ്റൽ യുഗത്തിൽ കാലത്തിന്റെ ചുവടൊപ്പിച്ച് സഞ്ചരിക്കേണ്ടത്തിന്റെ പ്രാധാന്യമാണ് വെബ്സൈറ്റ് നിർമ്മാണത്തിന് പശ്ചാത്തലമൊരുക്കിയതെന്ന് ഹാഫിസ് അൻഫിദ് പൊന്നാനി പറഞ്ഞു.
ദർസ് മുദരിസുമാരായ ഉസ്താദ് ഹാഫിസ് ഉബൈദ് ഫൈസി നെല്ലായ, ഉസ്താദ് അൽഫാസ് ഫൈസി നിസാമി ചെറുകുളം, ഉസ്താദ് ഉബൈദ് ഫൈസി പാക്കണ, മഹല്ല് ഭാരവാഹികളായ സുലൈമാൻ ഹാജി, അൻവർ ഹുദവി, അൻസാർ, ശംസു എന്നിവർ സംബന്ധിച്ചു.