പുല്ലൂർ അൽ ഇഹ്‌സാൻ ദർസ് ഫെസ്റ്റിന് പ്രൗഢോജ്ജ്വ സമാപനം

പുല്ലൂർ അൽ ഇഹ്‌സാൻ സുഫ്ഫ ദർസ് ഫെസ്റ്റ് ഗുൽസാരെ ഫുനൂൻ 2k26 ന് പ്രൗഢോജ്ജ്വല സമാപനം. ദർസ് വിദ്യാർത്ഥി സംഘടന ഐ. ഡി. എസ്. എ പുല്ലൂർ ജുമാ മസ്ജിദ് പരിസരത്ത് വെച്ച് സംഘടിപ്പിച്ച സമാപന സംഗമം ഉസ്താദ് അൽ ഹാഫിസ് ഉബൈദ് ഫൈസി നെല്ലായ ഉദ്ഘാടനം ചെയ്തു.
'എൻ മടക്കം' എന്ന കാലികപ്രസക്തമായ പ്രമേയം അടിസ്ഥാനമാക്കി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന ദർസ് ഫെസ്റ്റിൽ മൂന്ന് വിഭാഗങ്ങളിലായി 160 - ലധികം മത്സരങ്ങളിൽ നൂറിൽപരം വിദ്യാർത്ഥികളാണ് മാറ്റുരച്ചത്. 1899 പോയിന്റ് നേടി ടീം മുജാഹദ ഓവറോൾ ചാമ്പ്യന്മാരായി.
![]() |
| CHAMPIONS OF GULZARE FUNOON |
1543 പോയിന്റ് നേടി ടീം മുറാഖബ രണ്ടാം സ്ഥാനവും 1320 പോയിന്റ് നേടി ടീം മുഹാസബ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സീനിയർ വിഭാഗം കലാപ്രതിഭയായി ഹാഫിസ് മുബശ്ശിർ ചെറുകരയെയും ജൂനിയർ വിഭാഗം കലാപ്രതിഭയായി ഹാഫിസ് ഷഹൽ കുറ്റിപ്പുറത്തെയും സബ് ജൂനിയർ വിഭാഗം കലാപ്രതിഭയായി ഹാഫിസ് മുഹിയുദ്ധീൻ ആലുവയെയും തിരഞ്ഞെടുത്തു. ഹാഫിസ് മുഹിയുദ്ദീൻ ആലുവ സർഗ്ഗപ്രതിഭ പുരസ്കാരത്തിനും അർഹനായി. ബെസ്റ്റ് ഹാഫിസ്, ബെസ്റ്റ് ഡിബേറ്റർ, അന്നാളിമുൽ അഅ്ളം എന്നിവ യഥാക്രമം ഹാഫിസ് അനീസ് മണ്ണാർക്കാട്, ഹാഫിസ് ഫാസിൽ കരിമ്പ, ഹാഫിസ് നിഷാദ് വെള്ളേരി എന്നിവരെ തിരഞ്ഞെടുത്തു.
സമാപന സംഗമം ഉസ്താദ് അൽഫാസ് ഫൈസി നിസാമി ചെറുക്കുളം അധ്യക്ഷത വഹിച്ചു. ഉസ്താദ് ഉബൈദ് ഫൈസി പാക്കണ, ഇബ്രാഹിം ബാദുഷ ഫൈസി എന്നിവർ സംബന്ധിച്ച സംഗമത്തിന് ഐ. ഡി. എസ്. എ സെക്രട്ടറി ഹാഫിസ് അൻഫിദ് പൊന്നാനി സ്വാഗതവും പ്രസിഡന്റ് ഹാഫിസ് ഉമർ നെന്മിനി നന്ദിയും പറഞ്ഞു.
